Don't Miss

ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മമ്മൂട്ടി ???

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാം പുഷ്‌കരന്‍ . ശ്യാം സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും പുതിയ മമ്മൂട്ടി ചിത്രം.ആഷിഖ് അബു സംവിധാനം ചെയ്യുന്ന മഹാനദിയുടെ തിരക്കഥ രചനയില്‍ ദിലീഷ് നായരുടെ പങ്കാളിയാണ് ശ്യാം.

അമേരിക്കയില്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും മടങ്ങിയെത്തിയാലുടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.മമ്മൂട്ടിയുമായി ദിലീഷ് പോത്തനും ശ്യാമും ആദ്യ ഘട്ട ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.2018ലെ മമ്മൂട്ടിയുടെ ആദ്യ പ്രോജക്ടായിരിക്കും ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ചിത്രം എന്നാണ് അറിയുന്നത്.

ഓണത്തിന് തിയറ്ററിലെത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ ദിലീഷ് അവതരിപ്പിക്കുന്നുണ്ട്.

Total
0
Shares

About admin