Don't Miss

ഇനി തർക്കം വേണ്ട., കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ.

കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലെ നായകൻ മോഹൻലാൽ ആണോ, മമ്മൂട്ടി ആണോ എന്ന ആശങ്ക ഇനി വേണ്ട. ചിത്രത്തിൽ മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കരുടെ വേഷം ചെയ്യും. മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാര്‍ ആകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിൽ നിന്നും പ്രിയദർശൻ പിന്മാറിയതും വാർത്ത ആയിരുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉടന്‍ തുടങ്ങുമെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് സംവിധായകന്‍.

ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിനായി തയ്യാറെടുക്കുന്ന പ്രിയദർശൻ കുഞ്ഞാലിമരയ്ക്കർ സിനിമ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Total
0
Shares

About admin