Don't Miss

കോട്ടയം കുഞ്ഞച്ചൻ ഇല്ലെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം ഈ മാസ്സ് സിനിമ ചെയ്യും : വിജയ് ബാബു

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന്  വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുൻപാണ് കോട്ടയം കുഞ്ഞച്ചൻ കുഞ്ഞച്ചൻറെ രണ്ടാം ഭാഗത്തിന് എതിരെ പഴയ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും രംഗത്തെത്തിയത്. തങ്ങളുടെ അനുമതി വാങ്ങാതെയാണ് മിഥുൻ മാനുവൽ തോമസും വിജയ് ബാബുവും കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് എന്നാണ് സംവിധായകൻ സുരേഷ് ബാബുവും നിർമ്മാതാവ് അരോമ മണിയും പറഞ്ഞത്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനായി അവർക്ക് പകര്‍പ്പകവാശം നല്‍കില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ നിര്‍മ്മാതാവ് അരോമ മണി തീർത്തു പറയുകയായിരുന്നു.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമായല്ല ആ ചിത്രം ആലോചിച്ചത്, എഴുതി വന്നപ്പോൾ കുഞ്ഞച്ചന്റെ മാനറിസങ്ങളുമായി സാമ്യം വന്നു അതു കൊണ്ടാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാക്കിയലോ എന്ന ചിന്ത വന്നത് എന്നാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. കോട്ടയം കുഞ്ഞച്ചൻ ഇല്ലെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം ഈ സിനിമ ചെയ്യും എന്ന് വിജയ് ബാബു ഉറപ്പ് നൽകുന്നു.

 

Total
0
Shares

About admin