Don't Miss

മമ്മുട്ടിയുടെ മാസ്റ്റർപീസിന്റെ ബഡ്ജറ്റ് 13 കോടി രൂപയിലധികം

മമ്മൂട്ടിയുടെ സമീപ വർഷ  ചിത്രങ്ങളിൽ  ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമായിട്ടാണ് മാസ്റ്റർപീസ് ഒരുങ്ങുന്നത് . ഏകദേശം 13 കോടിക്ക് മുകളിലാണ് വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ചിലവ് . തെലുങ്ക് മാസ്സ് മസ്സാല ചിത്രങ്ങളുടെ പാതയിൽ ഒരുങ്ങുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു കോമഡി ആക്ഷൻ ചിത്രമാണ് . രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്‌കൃഷ്ണയാണ് .  പണക്കൊഴുപ്പും  സ്വാധീനം  കൊണ്ടും കോളേജ് ക്യാമ്പസിലെ ചേരി തിരിഞ്ഞു ഇരു വിദ്യാർത്ഥി കൂട്ടങ്ങൾ നടത്തുന്ന പരാക്രമങ്ങളിൽ കേളേജ്  അധികൃതർ നട്ടം തിരിയുമ്പോഴാണ് ഇവരെക്കാളും അ റാംപിറപ്പ് കയ്യിലുള്ള  ഒരു  കോളേജിൽ പോലും  മാസങ്ങൾ  തികക്കാത്ത  എഡ്ഡി യെ  അധ്യാപകനായി നിയമിക്കാൻ   അധികൃതർ ശ്രമിക്കുന്നത് . കോളേജിന്റെ  എല്ലാ സ്വഭാവും അറിയാവുന്ന എഡ്ഡി ഈ കോളേജിലെ തന്നെ പൂർവ്വ കാല വിദ്യാർഥികൂടിയായിരുന്നു എന്നത് ഈ ഉദ്ദേശത്തിനു ആക്കം കൂട്ടി .

“എഡ്വാർഡ് ലിവിങ്‌സ്റ്റൻ ” പെട പെടക്കണ ഇടി പോലെ പെടപെടക്കണ ഇംഗ്ലീഷ് പരിജ്ഞാനമുള്ള അദ്ധ്യാപകൻ . ആരാധകർക്ക് ആവേശത്തോടെ കയ്യടിക്കാനുള്ള ഒട്ടേറെ സംഭാഷണത്തോടെയാണ് എഡ്ഡി യെ ഉദയകൃഷ്ണ പടച്ചിരിക്കുന്നത് . ആരാധകരെ ആവേശത്തിലാക്കാൻ ഒരുക്കിയിരിക്കുന്ന ഇൻട്രോ സീൻ തുടക്കത്തിലേ  ആവേശം വാരി വിതറുമെന്നതിൽ തർക്കമുണ്ടാകില്ല . കാര്യം ഇടിയും ബഹളവുമാണ് മാസ്റ്റർപീസിന്റെ നട്ടെല്ലെങ്കിൽ ആത്മാവായി ചെറിയൊരു സസ്‌പെൻസും ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം . തികച്ചും അടിച്ചുപൊളി ചിത്രത്തിൻറെ അടിച്ചു പൊളി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ് . പശ്ചാത്തല സംഗീതം ഗോപി സുന്ദറും . ഇന്ത്യൻ സിനിമയിലെ പ്രഗൽഫരായ സ്റ്റുണ്ട് സിൽവ , കനൽ കണ്ണൻ , സിരുത്തായ് ഗണേഷ് , മാഫിയ ശശി , ജോളി ബാസ്റ്റിൻ തുടങ്ങിയ അഞ്ചോളം പേരാണ് ചിത്രത്തിലെ നാലോളം ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് . റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം 200 തീയറ്ററിൽ വിതരത്തിനെത്തിക്കുന്നത് യു.കെ സ്റ്റുഡിയോസാണ് . അതേ സമയം മാസ്റ്റർപീസിന്  ശേഷം  റോയൽ സിനിമാസിന്റെ ഒരു വൻ ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകും .

Total
0
Shares

About admin