Don't Miss

ഫോണെന്തിന്, രണ്ടു കിലോയോളം ഭാരമുള്ള ക്യാമറ കൊണ്ട് സെല്‍ഫിയെടുക്കാമെന്നായി മമ്മൂട്ടി- വീഡിയോ

‘വനിത’ കവര്‍ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോഴായിരുന്നു ഇൗ ‘അമ്പരസെല്‍ഫി’ പിറന്നത്. ആ കഥ പറയുകയാണ് വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബു.

‘കവര്‍ഷൂട്ടിന്റെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെല്‍ഫി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയില്‍ തന്നെ സെല്‍ഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണല്‍ ക്യാമറയുടെ ഭാരം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബഌ ആകാതെ പിക്ച്ചര്‍ ക്വാളിറ്റി കിട്ടണമെങ്കില്‍ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. എന്നാല്‍ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു.
ഇടതു കൈയില്‍ പുഷ്പം പോലെ ക്യാമറ ഉയര്‍ത്തിപ്പിടിച്ച്‌ തുരുതുരെ ക്ലിക്കുകള്‍. എന്നെ ചേര്‍ത്തുനിര്‍ത്തിയെടുത്ത ചിത്രങ്ങള്‍. സന്തോഷത്താല്‍ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങള്‍ക്ക് ശേഷം ക്യാമറയില്‍ മമ്മൂക്കയെടുത്ത ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച്‌ എടുത്തതുപോലെ അത്രയ്ക്ക് പെര്‍ഫെക്റ്റ് ഫോട്ടോകള്‍. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ ‘

Total
0
Shares

About admin