ജോയ് മാത്യു തിരക്കഥയൊരുക്കുന്ന “അങ്കിളി’ലാണു മമ്മൂട്ടി ഇനി നായകനാവുക. നവാഗതനായ ഗിരീഷ് ദാമോദറാണു സംവിധാനം. രഞ്ജിത്ത്, പത്മകുമാർ, ഷാജൂണ്‍ കാര്യാൽ തുടങ്ങിയവരുടെ അസോസിയേറ്റായിരുന്ന അനുഭവപരിചയവുമായാണു ഗിരീഷ് ആദ്യ സിനിമയിലേക്കു കടക്കുന്നത്. ആദ്യ സംവിധാനസംരംഭമായിരുന്ന “ഷട്ടറി’നുശേഷം ജോയ് മാത്യു രചന നിർവഹിക്കുന്ന ചിത്രമാണ് “അങ്കിൾ’. അബ്രാ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ജോയ് മാത്യുവും എസ്ജെ ഫിലിംസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും ചേർന്നാണു ചിത്രം നിർമിക്കു ന്നത്. ജോയ് മാത്യു, കാർത്തിക മുരളി, ആശാ ശരത്ത്, വിനയ് ഫോർട്ട്, സുരേഷ്കൃഷ്ണ, കൈലാഷ്, ഷീല, നിസ ജോസഫ്, മുത്തുമണി, ബാബു അന്നൂർ, പോളി രാജശേഖരൻ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.