ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി അത്ഭുതപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. വൈ.എസ്.ആറായി മെഗ്സാറ്റാർ എത്തുന്ന ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍ നടക്കും. കന്നട താരം യാഷ് പ്രധാന അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തെലുങ്ക് – മലയാള സിനിമാ താരങ്ങളും സന്നിഹിതരാകും. ഫെബ്രുവരി 8നാണ് യാത്ര ലോകത്താകമാനം റിലീസ് ചെയ്യുന്നത്.
രാഷ്ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും തുടർന്നുള്ള സമരപരമ്പരകളുമാണ് ചിത്രതതിന്റെ ഇതിവൃത്തം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി.രാഘവനാണ്. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈ.എസ്.ആറിന്റെ ജീവിതം മുഴുവനായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രയുടെ രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്.26 വർഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1992ൽ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണിലായിരുന്നു തെലുങ്കിൽ മെഗാസ്റ്റാർ ഒടുവിൽ അഭിനയിച്ചത്.