Don't Miss

മലയാളത്തിന്‍റെ മഹാനടന് വിസ്മയ സ്വീകരണം ഒരുക്കി തെലുങ്ക് ആരാധകര്‍

മമ്മൂട്ടിയ്ക്ക് സ്വീകരണം നല്‍കി തെലുങ്ക് ആരാധകര്‍. വൈഎസ്ആറിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് മമ്മൂട്ടിക്ക് ഫ്‌ലാഷ്‌മോബിലൂടെ സ്വീകരണം നല്‍കിയത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’.

ഷൂട്ടിങ് സ്ഥലത്തെത്തിയ മമ്മൂട്ടിയെ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവര്‍ത്തകരും സഹ താരങ്ങളും ചേര്‍ന്ന് സ്വീകരിച്ചത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ എസ് ആറിന്റെ ജീവിതകഥയാണ് ‘യാത്ര’യില്‍ പറയുന്നത്. 25 വര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

Total
0
Shares

About admin