മലയാളികളുടെ സ്വന്തം മമ്മൂക്കായെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവച്ചു.
മലയാള സിനിമാരംഗത്ത് വൻ വിജയം നേടിയ സിബിഐ സീരിയസിൻ്റെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് CBI 5. സി ബി ഐ സീരീസ്സിലെ 5 മത് കഥയായ ഈ ചിത്രത്തിന് ഇതുവരെയും പേര് ഇട്ടിട്ടില്ല.
ഇക്കഴിഞ്ഞ നവംബര്‍ അവസാന വാരം ചിത്രത്തിൻ്റ ചിത്രീകരണം ആരംഭിച്ചിരുന്നു.
അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം ഡിസംബര്‍ രണ്ടാംവാരമാണ്
‘സേതുരാമയ്യരാ’വാന്‍ മമ്മൂട്ടി ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയത്.
സിബിഐ സീരിയസിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5 മത് ചിത്രത്തിൻ്റെ ഒഫിഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇതിനിടെ ആണ് സിനിമാപ്രേമികളെയും ആരാധകരെയും സങ്കടത്തിലാക്കി ഷൂട്ടിംഗ് അപ്രതീക്ഷിതമായി നിർത്തിവച്ച വാർത്തകൾ പുറത്തു വന്നത്.
ഷൂട്ടിംഗിനിടെ മമ്മൂട്ടി കൊവിഡ് പോസിറ്റീവ് ആയതോടെയാണ് ഇപ്പോൾ ‘സിബിഐ 5’ന്റെ ചിത്രീകരണം നിർത്തിവച്ചത്. നിലവിൽ രണ്ടാഴ്ചത്തേക്ക് ആണ് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നത്.
ലൊക്കേഷനിൽ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
ആരാധകർ പരിഭ്രാന്തരാവേണ്ടന്നും പ്രിയ താരം മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ തൻ്റെ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം.