തിരക്കഥാകൃത്തായ കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഗെയിം ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
മമ്മൂട്ടിയോട് കഥ പറയാൻ ചെന്ന ഡീൻ ഡെന്നീസിനോട് ചിത്രം സംവിധാനം ചെയ്യാനും മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. മമ്മൂട്ടി നായകനായ ഇരുപത്തിയഞ്ചോളം സിനിമകൾക്ക് കലൂർ ഡെന്നീസ് തിരക്കഥയെഴുതിയിട്ടുണ്ട്.
വിനോദ് മേനോന് എന്ന 39കാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൊച്ചിയില്‍നിന്ന് തുടങ്ങുന്ന അയാളുടെ യാത്രയില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ മിസ്റ്റീരിയസായ ചില സംഭവങ്ങളില്‍ കൊണ്ടെത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.‘ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, ഹ്യൂമര്‍, അഡ്വഞ്ചര്‍ തുടങ്ങിയ എല്ലാ ചേരുവകളോടെയും എത്തുന്ന മാസ് ത്രില്ലറായിരിക്കും ചിത്രമെന്ന് ഡീന്‍ ഡെന്നീസ് പറഞ്ഞു.