Don't Miss

അങ്കിളിലും വമ്പന്‍ ലുക്കില്‍

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രമാണ് അങ്കിള്‍. ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കിള്‍ എന്ന കേന്ദ്ര കഥാപാത്രമാകുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ജോയ് മാത്യു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കട്ടിത്താടിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുമാണ് ചിത്രത്തില്‍ മെഗാസ്റ്റാറിനുള്ളത്. ഏറ്റവും ഊര്‍ജ്ജസ്വലനായ ആള്‍ക്കൊപ്പം എന്നാണ് ജോയ്മാത്യു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഷട്ടര്‍ എന്ന മികച്ച സിനിമക്ക് ശേഷം ജോയ് മാത്യു ഒരുക്കുന്ന ചിത്രമാണ് “അങ്കിള്‍”. അങ്കിളിന്റെ ഷൂട്ടിംഗ് ലോക്കെഷനിലെ ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.കാർത്തിക മുരളി, ആശാ ശരത്, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അഴകപ്പൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. സംഗീതം ബിജിബാൽ.

Mammootty in Uncle

Total
0
Shares

About admin