Don't Miss

പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാവായി മമ്മൂട്ടി പുതിയ ചിത്രം

മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്ന സിനിമയില്‍ നായകനാകുന്നത് മമ്മൂട്ടിയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങും.  ഈ ബിഗ് ബജറ്റ്ന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് .  ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഷാംദത്ത് ഒരുക്കുന്ന ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

 

 

 

 

 

 

Total
0
Shares

About admin