Don't Miss

ഒടിയനില്‍ മഞ്ജു വാര്യരും

ഒടിയനില്‍ മഞ്ജു വാര്യരും. മോഹന്‍ലാല്‍ ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നത്.ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ രൂപമാറ്റമാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ മഞ്ജുവാര്യരും വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ പറയുന്നു.

ഒരു അഭിനേതാവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നത് അവര്‍ അത്രതന്നെ മികച്ച മറ്റൊരു അഭിനേതാവിനൊപ്പം അഭിനയിക്കുമ്പോഴാണ്. ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച രണ്ട് താരങ്ങള്‍ക്കൊപ്പമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35 വയസ്സും പിന്നിട്ട് അന്‍പതുകളുടെ രൂപഭാവവുമായി മഞ്ജു ഈ ചിത്രത്തിലൂടെ എത്തുന്നു.

മലയാളസിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്.

Total
0
Shares

About admin