ധനുഷ് വെട്രിമാരന് എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്’.
തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ജനിച്ച മഞ്ജു വാര്യര്‍ 1995 ലാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്
ഒടിയനു ശേഷം ലൂസിഫര്‍, ജാക്ക് ആന്റ് ജില്, മരയ്ക്കാര്‍ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി മലയാളത്തില്‍ റിലീസിനൊരുങ്ങന്നത്.
ആടുകളം, വട ചെന്നൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അസുരന്. വി.ഐ.പി 2 നിര്‍മ്മതാവായ കലൈപുലി എസ് തനു ആണ് അസുരന് നിര്‍മ്മിക്കുന്നത്