Don't Miss

കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി മധു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തില്‍’ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി വേഷമിടുന്നത് മധു . കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for Marakkar – Arabi Kadalinte Simham

ചരിത്രത്തില്‍ നാല് മരയ്ക്കാമാരാണുള്ളത്. അതില്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മരക്കാർ; അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായാണ് ഒരുങ്ങുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ നിർമാണ പങ്കാളികൾ ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്.

പോര്‍ച്ചുഗീസുകാരുമായുള്ള ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള പടത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് സാമൂതിരിയുടെ കടല്‍പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.

ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം മൂന്നു മാസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കും. കൃത്യമായ ഒരു ബജറ്റിലൊതുക്കാന്‍ സാധിക്കുന്ന സിനിമ അല്ല ഇത്. എങ്കിലും നൂറു കോടിയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തില്‍ നിര്‍മിക്കണമെന്നാണ് ആഗ്രഹം. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ടൈം ആവശ്യമുള്ള സിനിമയാണിത്. മലയാളത്തില്‍ നിന്ന് കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. പ്രിയദര്‍ശന്‍ പറഞ്ഞു. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നത്.

അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യാനൊരുങ്ങിയ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് നാല് കുഞ്ഞാലി മരയ്ക്കാറുണ്ടല്ലോ. അതില്‍ ഓരോരുത്തരെ സിനിമയാക്കാമല്ലോ എന്ന് പ്രിയദര്‍ശന്‍ മറുപടി പറഞ്ഞത്.

കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച്‌ എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

Total
0
Shares

About admin