മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തെ ആവേശമാക്കി ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച്ച അർധരാത്രി മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഒരു ദൃശ്യ വിസ്മയം ആയിരിക്കുമെന്നായിരുന്നു ആദ്യമേ സംവിധായകനടക്കമുള്ളവര്‍ പറഞ്ഞത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മലയാളത്തിന് വിദേശ വിപണിയിലടക്കം സാധ്യതകള്‍ തുറന്നിടുമെന്നും പറഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം ചിത്രത്തിന് വലിയ ഗ്രാൻഡ് റിലീസാണ് ലഭിച്ചത്. ഓസ്ട്രേലിയയില്‍ നിന്ന് ചിത്രത്തിന് 63 ഇടങ്ങളില്‍ നിന്നായി 26.71 ലക്ഷവും ന്യൂസിലാൻഡില്‍ നിന്ന് ആറിടങ്ങളില്‍ നിന്ന് മാത്രമായി 4.46 ലക്ഷവുമാണ് ആദ്യ ദിനം ലഭിച്ചത് എന്ന് ഫോറം റീല്‍സ് ട്വീറ്റ് ചെയ്യുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. യുഎഇയില്‍ മാത്രം ചിത്രം ആദ്യ ദിനം 2.98 കോടി രൂപയാണ് ‘മരക്കാര്‍’ നേടിയതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം
പ്രദർശനത്തിനെത്തുന്നത്.
#Marakkar Comscore Reported Day 1 Box Office Update
Australia 🇦🇺 ~ A$50,386 [₹26.71L] ~ 63 Locs Reported
New Zealand 🇳🇿 ~ NZ$8,770 [₹4.46L] ~ 6 Locs Reported
⏭️ All Time Record Opening Day 1 @ Australia That Too By A Double Margin Lead !
T E R R I F I C 🔥
— Forum Reelz (@Forum_Reelz) December 3, 2021