Don't Miss

കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്‌ന തുടക്കം; മലയാളികളെ ആവേശത്തിലാഴ്ത്തി മരക്കാർ; ആദ്യ ഷോയിൽ ഫാൻസിനൊപ്പം മോഹൻലാലും

ഇന്നലെ അർധരാത്രി മാലയാളികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മരക്കാർ എത്തി. ഫാൻസ് ഷോ കാണാൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരവും. മോഹൻലാലും ഭാര്യ സുചിത്രാ മോഹൻലാലും ആരാധകരുടെ സന്തോഷം നേരിട്ടറിയാൻ കൊച്ചിയിലെ തിയേറ്ററിൽ എത്തിയത്. കൂടെ ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. തീയ്യറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മലയാളത്തിലെ കളക്ഷൻ റിക്കോർഡുകളെ തകർത്തെറിഞ്ഞ് നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രം വേറിട്ട ആഘോഷങ്ങളോടെ യാണ് ആരാധകർ ഏറ്റെടുത്തത്.

4100 സ്‌ക്രീനുകളിലായി 12.01ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദർശനം നടന്നു. ഷോ കാണാൻ മോഹൻലാലും കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തിയിരുന്നു. ആരാധക ആവേശത്തിൽ അരമണിക്കൂറോളം കാറിൽ കുടുങ്ങി താരം. മറ്റ് തിയേറ്ററുകളിൽ സരിതയിൽ മാത്രം പ്രദർശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. ആരാധകർക്ക് ഊർജം പകർന്ന് സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററിൽ എത്തി.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉള്ളത്. നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ പ്രദർശിപ്പിക്കും. മലയാള സിനിമയെ സംബന്ധിച്ച് പൂർവ്വകാല റെക്കോർഡുകളെയെല്ലാം തകർക്കുന്ന ചരിത്ര മുഹൂർത്തമാണ് ‘മരക്കാറി’ന്റെ റിലീസ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.

ചരിത്രവും ഭാവനയും കൂടിക്കലർന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, സുനിൽ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത് മധുവാണ്.

Total
0
Shares

About admin