സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന കാവല്ക്കാരന് സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയാണ്.
പ്രൊഡക്ഷന്‍ ജോലികളിലൂടെയാണ് മാറനല്ലൂര്‍ ദാസ് സിനിമയിലേക്കു വരുന്നത്. പിന്നീടാണ് താരങ്ങളുടെ ബോഡിഗാര്‍ഡ് എന്ന നിലയിലേക്കു വരുന്നത്. വനിതകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര് പ്രവര്‍ത്തിച്ചിരുന്നു ദാസിന്റെ സുരക്ഷാ സംഘത്തില്‍. താരങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതോടെ സിനിമാ ലൊക്കേഷനുകള്‍ കൂടാതെ അവാര്‍ഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസിനെ തേടി എത്തിയിരുന്നു. കേരളത്തില്‍ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു.