Don't Miss

‘മായാനദി’ കവിത പോലെ മനോഹരം; പ്രിയദർശൻ

ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന് പ്രശംസയുമായി സംവിധായകൻ പ്രിയദർശൻ. മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ ചിത്രമെന്നും പ്രിയദർശൻ പറയുകയുണ്ടായി.

സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെ തോന്നി. ശ്യാം പുഷ്‌ക്കറിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണിതെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഷിക്ക് അബുവാണ് പ്രിയദര്‍ശന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശ്യാം പുഷ്‌ക്കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഐശ്വര്യാ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക

Total
0
Shares

About admin