അഭിനയ രംഗത്ത് താൻ ഏറ്റടുത്ത ഒട്ടനവധി അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള
നടിയാണ് മീര ജാസ്മിൻ.
ഇടക്കാലത്ത് സിനിമ രംഗത്ത് നിന്ന് മാറി നിന്ന താരത്തിൻ്റെ സിനിമാരംഗത്തേക്ക് ഉള്ള തിരിച്ച് വരവിനൊപ്പം സോഷ്യൽ മീഡിയയിലും സാന്നിധ്യം അറിയിക്കുകയാണ് മീര ഇപ്പോൾ.
താരം സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തിട്ടുണ്ട് .സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് പേജിൽ പങ്കു വച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ്.ബാഗും ഓഫീസ് ഐഡി കാർഡും ധരിച്ച് സാരിയുടുത്ത് സുന്ദരിയായിട്ടാണ് മീര ചിത്രത്തിലുള്ളത്
മീരയുടെ പോസ്റ്റിന് താഴെ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.
ദീർഘകാലത്തെ ഇടവേളക്കുശേഷം മീര ജാസ്മിൻ നായികയായി മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമയാണ് മകൾ.
ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകനായ സത്യൻ അന്തിക്കാടാണ് പുറത്തുവിട്ടത്.
അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന.
ഒടുവിൽ മീര എന്ന ദേശീയ അവാർഡ് ജേതാവ് ‘മകൾ’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ തിരിച്ചുവരവിൽ മീരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.