Don't Miss

വിജയവഴിയിൽ ചരിത്രമെഴുതി മേപ്പടിയാൻ; സ്നേഹിച്ചവർക്കും വിമർശിച്ചവർക്കും നന്ദി; ഉണ്ണി മുകുന്ദൻ

ആരാധകരുടെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന മേപ്പടിയാൻ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

നവഗാതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത്‌ ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഈ ചിത്രത്തെ ചൊല്ലി നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നു വന്നത്.

ചിത്രം സംഘ പരിവാർ അജണ്ടകളെ ഒരുതരത്തിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ചിത്രത്തിനെതിരെ ചിലർ ഉന്നയിച്ചിരുന്ന ആരോപണം.

ഇത്തരത്തിൽ നിഗൂഡ ലക്ഷൃം വച്ച് ചിലർ നടത്തുന്ന വർഗ്ഗിയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടൻ ഉണ്ണി മുകുന്ദനും സംവിധായകനുമൊക്കെ രംഗത്തും വന്നിരുന്നു.

തനിക്ക് രാഷ്ട്രീയം പറയണമെങ്കിൽ ഇത്ര പണം മുടക്കി സിനിമ ചെയ്യില്ലെന്നും കാശ് ചെലവില്ലാതെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുകയുള്ളുവെന്നുമായിരുന്നു ഉണ്ണിയുടെ പ്രതികരണം.

സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ ഉപയോഗിച്ചത് RSS അജണ്ടയാണ് എന്നായിരുന്നു ചിലരുടെ ആരോപണം.
ഈ അജണ്ട മുൻനിർത്തിയ ആരോപണങ്ങളെ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും സിനിമകളെ മുൻനിർത്തി സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു.

ഒടുവിൽ നായകൻ അബലത്തിൽ പോവുന്നതും മാലയിട്ടതും കുറി തൊട്ടതും കറുപ്പ് ഉടുത്തതും ഒക്കെ ചില മതവാദികൾ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ഉയർത്തിക്കൊണ്ട് വന്നു.

എന്നാൽ ഇത്തരം
വിവാദങ്ങൾ നിലനിൽക്കുമ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേഷകർ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. തിയറ്ററുകൾ ഇളക്കി മറിച്ചാണ് ജയകൃഷ്ണൻ എന്ന കഥാനായകൻ പ്രേഷകരിലേക്ക് ഇറങ്ങിച്ചെന്നത്.

ഇപ്പോഴിതാ ചിത്രം വലിയ കൊമേഴ്ഷ്യൽ വിജയം ആയെന്നും ആദ്യ ചിത്രം തന്നെ ഇത്ര വിജയമാക്കിയതിന് എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ഉണ്ണി മുകുന്ദൻ.

“ഈ സമയത്തും തിയറ്ററുകളിൽ മേപ്പടിയാൻ വിജയമാക്കിയതിന് വലിയ കൊമേഴ്ഷ്യൽ സക്‌സസ് ആക്കിയതിന് എല്ലാവർക്കും നന്ദി.

ജയകൃഷ്ണനെയും സിനിമയെയും സ്നേഹിച്ചവർക്കും വിമർശിച്ചവർക്കും നന്ദി. അതിശയിപ്പിക്കുന്ന വിജയഗാഥയുടെ ഭാഗമായതിന് നിങ്ങളോട് സ്നേഹം മാത്രം”
ഉണ്ണി മുകുന്ദൻ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഈരാറ്റുപേട്ടയിലെ ജയകൃഷ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പ്രമേയമാകുന്നത്.

നീണ്ട മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായക വേഷത്തിൽ എത്തുന്നതെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

ചിത്രത്തിൽ നായകനായി വേഷമിടുന്നതിന് കഠിനമായ വർക്ക്ഔട്ടാണ് ഉണ്ണി മുകുന്ദന് ചെയ്യേണ്ടി വന്നത്. 20 കിലോയിലധികം ഭാരം വർദ്ധിപ്പിച്ച വാർത്ത സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു.

അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലായിരുന്നു ഉണ്ണി ആരാധകർ.

സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ 93 കിലോ ഭാരത്തിൽ നിന്നും 77 കിലോയിലേക്ക് എത്തിച്ച് ഉണ്ണി മുകുന്ദൻ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുത്ത വാർത്തകളും ഏറെ ശ്രദ്ധേയമായിരുന്നു.

മേപ്പടിയാൻ ഇപ്പോഴും തീയറ്ററുകളിൽ വിജയകരമായി പ്രദർശ്ശനം തുടരുകയാണ്.

Total
0
Shares

About P R