മലയാള സിനിമയിലെ ഒരുപാട് ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദന്.
അഭിനയ രംഗത്ത് ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമെന്ന് പലവട്ടം തെളിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.
ഇപ്പോഴിതാ നീണ്ട മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഉണ്ണിയുടെ പുതിയ ഒരു സിനിമ “മേപ്പടിയാൻ” സ്വന്തം നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ തയ്യാറാവുകയാണ്.
മേപ്പടിയാനിലൂടെ സിനിമയുടെ നിർമ്മാണ രംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ് ആരാധകരുടെ പ്രീയ താരം.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ആദ്യ സംരംഭം കൂടിയാണിത്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ വഴി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ഇതിനിടെ ഉണ്ണിയുടെ ചില അനുഭവങ്ങൾ താരം തുറന്ന് പറഞ്ഞത്.
ആദ്യകാല സിനിമാജീവിതത്തെ കുറിച്ചാണ് ഉണ്ണി മുകുന്ദന് തൻ്റെ മനസ്സ് തുറക്കുന്നത്.
അന്ന് ഇന്‍ഡസ്ട്രിയില്‍ നിന്ന് താൻ നേരിട്ട ചില അവഗണനകളെ കുറിച്ചാണ് താരം പറയുന്നത്.
ഗുജറാത്തില്‍ പഠിച്ച് വളര്‍ന്നതിനാല്‍ സ്കൂള്‍ കാലം അവസാനിച്ചത് മുതല്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന ആളാണ് താനെന്നും എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ ഇ തിന്റെ പേരില്‍ പലരും തന്നെ അവഗണിച്ചിട്ടുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന് മനസ് തുറന്നത്.
ഉള്ളിൽ ഉണർന്ന ‘സിനിമ മോഹവുമായി അവസരങ്ങള്‍ തിരക്കി നടന്ന കാലത്ത് എല്ലാവരും കുറ്റപ്പെടുത്തിയത് എന്റെ ശരീര പ്രകൃതിയേയായിരുന്നു.അന്ന് മുതല്‍ ഫിറ്റ്നസ് ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് താനെന്നും ഉണ്ണി പറഞ്ഞു.
അന്നത്തെ കാലത്ത് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങള്‍ക്ക് മസിലും എന്റേത് പോലുള്ള ശരീര പ്രകൃതിയും ഒന്നും ഉണ്ടായിരുന്നില്ല. അത്തരം കഥാപാത്രങ്ങൾ ആ കാലത്ത് ആവശ്യമായിരുന്നില്ല.
അതിന്റേതായിട്ടുള്ള അവഗണനകള്‍ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ചാന്‍സ് ചോദിച്ച് നടന്ന് കൈയ്യില്‍ വണ്ടി കൂലിക്ക് പോലും പൈസയില്ലാതെ കിലോമീറ്ററുകളോളം നടന്ന് വീട്ടിലെത്തിയിരുന്ന കാലം തനിക്ക് ഉണ്ടായിരുന്നു എന്നും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞു.
ഇപ്പോ ആ കാലമൊക്കെ മാറിയെന്നും സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും എപ്പോഴും തയ്യാറായിട്ടുള്ള വ്യക്തിയുമാണ് താൻ എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
മലയാള സിനിമയിലൂടെ
ജീവിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച ഉണ്ണി മുകുന്ദൻ നായകനായി മേപ്പടിയാൻ ജനുവരി 14 മുതൽ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ;