Don't Miss

കേരളക്കര ഇളക്കിമറിച്ച് മേപ്പടിയാൻ റോഡ് ഷോ; ഒപ്പം സമ്മാനങ്ങളും;

മലയാളികളുടെ സ്വന്തം മസിൽമാൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ സിനിമ ജനുവരി 14 മുതൽ തീയറ്ററുകളിൽ എത്തുകയാണ്. നവഗാതനായ വിഷ്ണു മോഹൻ സംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ്റെ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമ കൂടിയാണ് ഇത് എന്ന സവിശേഷത കൂടിയുണ്ട് മേപ്പടിയാന്.

മേപ്പടിയാൻ റിലീസിനോടനുബന്ധിച്ച് നിലവിൽ കേരളമാകെ റോഡ് ഷോ നടക്കുകയാണ്. ജനുവരി 1 ന് ആരംഭിച്ച റോഡ്ഷോ ജനുവരി 10 വരെയാണ് നടക്കുക.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന റോഡ് ഷോ റെഡ് എഫ്.എം ആയി ആയി ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തൻവി റാം, ഐശ്വര്യ ലക്ഷ്മി, നിർമ്മൽ സഹദേവ്, എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്ത റോഡ് ഷോ വിജയകരമായി കാസർഗോഡ് നിന്ന് ആരംഭിച്ച് 7 ദിവസം പിന്നിട്ടിരിക്കുന്നു
മേപ്പടിയാൻ ബ്രാൻഡ് വാഹനങ്ങളുടെയും LEDവാഹനത്തിൻ്റെയും അകമ്പടിയോടെയാണ് റോഡ് ഷോ നടക്കുന്നത്.
മേപ്പടിയാൻ ട്രെയ്ലർ ,പാട്ടുകൾ എന്നിവ LED സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് കൂടാതെ കാഴ്ചക്കാർക്ക് ഫോട്ടോ കോണ്ടസ്റ്റും നടക്കുന്നുണ്ട്.

ഉണ്ണി മുകുന്ദനും മറ്റു പ്രീയ താരങ്ങളും പങ്കെടുക്കുന്ന റോഡ്ഷോ ഗംഭീരമാക്കി എല്ലാ ജില്ലകളിലും ഉണ്ണിമുകുന്ദൻ ഫാൻസ് സജീവമായി രംഗത്ത് ഉണ്ട്.
മേപ്പടിയാൻ റോഡ്ഷോയിൽ നിങ്ങൾക്കും പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നു.

മേപ്പടിയാൻ ബ്രാൻഡഡ് കാറിനൊപ്പം നിന്ന് ഒരു സെൽഫി എടുത്ത് ആ സെൽഫി #MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളായ ഫെയ്സ് ബുക്ക് ഇൻസ്റ്റ ഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുക.

വിജയികളെ കാത്ത് ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് മേപ്പടിയാൻ ഒഫിഷ്യൽ പേജ് സന്ദർശിക്കുക അല്ലെങ്കിൽ റെഡ് എഫ്.എം കേൾക്കുക.
ഗുഡ് വിൽ എൻ്റർറ്റൈൻമെൻ്റ് ആണ് സിനിമ തീയറ്ററുകളിൽ എത്തിക്കുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മേപ്പടിയാൻ ജനുവരി 14-ന് റിലീസ് ചെയ്യും.!

Total
0
Shares

About P R