Don't Miss

തീയറ്ററുകൾ ഇളക്കിമറിച്ച് മേപ്പടിയാൻ; ജയകൃഷ്ണൻ പൊളിയാണ്;

മലയാള സിനിമയുടെ മസിലളിയൻ,യുവതാരം ഉണ്ണി മുകുന്ദൻ ചിത്രമായ മേപ്പടിയാന് വൻ വരവേൽപ്പ്.
മികച്ച ഒരു ഫാമിലി ചിത്രം തന്നെയാണ് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേഷകരിൽ നിന്ന് ലഭിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത് .

ചിത്രത്തിൻ്റെ റിലീസിന് മുന്നേ പുറത്ത് വന്ന ഓരോ പോസ്റ്ററുകളും ട്രൈലെറുമെല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ആ പ്രതീക്ഷകൾ ഒന്നു തെറ്റിക്കാതെ മുന്നേറുകയാണ് മേപ്പടിയാൻ.

ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ജയകൃഷ്ണനെന്ന വ്യക്തിയുടെ ജീവിതത്തിനു ചുറ്റുമാണ് കഥ വികസിക്കുന്നത്. ജയകൃഷ്ണനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് സിനിമയുടെ പ്രമേയം.

ഒരേ സമയം ഡ്രാമയും ത്രില്ലറും കോർത്തിണക്കി കാഴ്ചക്കാർക്ക് ആകർഷകമായി കഥ മുന്നോട്ടു നീക്കാനുള്ള സംവിധായകൻ്റെ ശ്രമം വിജയിച്ചു എന്നു തന്നെ പറയാം.

ഒരു വർക്ക് ഷോപ് നടത്തുന്ന ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ സുഹൃത്ത് മൂലം ഉണ്ടാവുന്ന ചില പ്രശ്നങ്ങളും ബാധ്യതകളും മറ്റുള്ളവരെ ബാധിക്കാതെ ബുദ്ധിമുട്ടു ഉണ്ടാക്കാതെ തരണം ചെയ്യാൻ ജയകൃഷ്ണൻ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ നമ്മൾക്ക് മുന്നിൽ വയ്ക്കുന്നത്.

ഫസ്റ്റ് ഹാഫിൽ നിന്ന് സെക്കൻഡ് ഹാഫിലേക്ക് കടക്കുമ്പോൾ ജയകൃഷ്ണൻ നമ്മളായി മാറുന്ന ഒരു ഫീൽ പ്രേഷകർക്ക് സമ്മാനിച്ചാണ് സിനിമ മുന്നേറുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ തന്നെയാണ് സിനിമ കണ്ടിറങ്ങിയവർ പങ്കുവയ്ക്കുന്നത്.

നവഗാതനായ
വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിർമാണം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

വിഷ്ണു വളരെ കയ്യടക്കത്തോടെയും സാങ്കേതിക പൂർണ്ണതയോടെയുമാണ് ഈ ഡ്രാമ ത്രില്ലർ പൂർത്തികരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി പറയാം.

വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തെ ഏറെ മനോഹരമായി, മികച്ച സാങ്കേതികതയുടെ അകമ്പടിയോടെ ആവിഷ്കരിചു എന്നതാണ് മേപ്പടിയാൻ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്ന ഹൈലൈറ്റ്.

സിനിമയുടെ ആവസാനം വരെ പ്രേക്ഷകരെ സംഭവങ്ങളോട് ചേർത്ത് നിർത്താൻ സാധിച്ചിട്ടുണ്ട് എന്നതിനാലാണ് മേപ്പടിയാൻ എന്ന ഈ ചിത്രം ഒരു വിജയമായി മാറുന്നത്.

പ്രേഷകരെ കഥയുടെ ഭാഗമായി മാറ്റാൻ വിഷ്ണു മോഹൻ എന്ന രചയിതാവിനും സംവിധായകനും സാധിച്ചു.

കേന്ദ്ര കഥാപാത്രമായ ജയകൃഷ്ണൻ കടന്നു പോകുന്ന ഓരോ വൈകാരിക മുഹൂർത്തങ്ങളും പ്രേഷകർക്ക് തങ്ങളുടെ നിമിഷങ്ങളായ ഉൾക്കൊള്ളാനും വൈകാരികത ഫീൽ ചെയ്യാനും സാധിക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ മേന്മ.

സാധാരണക്കാരനായ ഒരാൾ തനിക്കു ചുറ്റുമുള്ള വലിയ ശ്കതികളോട് പൊരുതി ജയിക്കുമ്പോൾ കാഴ്ചക്കാരനുണ്ടാവുന്ന ആ ഒരു ചോര തിളക്കുന്ന ഫീൽ സിനിമ കണ്ടിരിക്കുന്നവർക്ക് പകർന്ന് നൽകാൻ സംവിധായകന് കൃത്യമായി തന്നെ സാധിച്ചിട്ടുണ്ട്.

പ്രേക്ഷകർ സ്ഥിരമായി കാണുന്ന പ്രതീക്ഷിക്കുന്ന ഉണ്ണി മുകുന്ദനിൽൽ നിന്ന് ഇതുവരെ കാണാത്ത രീതിയിൽ ഉണ്ണിയെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല,

ജയകൃഷ്ണനെന്ന തന്റെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലർത്താൻ ഉണ്ണിക്കു കഴിഞ്ഞിട്ടുണ്ട് എന്നും പറയാതെ വയ്യ.

തടത്തിൽ സേവ്യർ എന്ന രാഷ്ട്രീയക്കാരനായി എത്തിയ അജു വർഗീസിന്റെ പ്രകടന മികവ് എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കണം. അത്രക്ക് മികച്ച ഒരു ക്യാരക്ടർ ചെയിഞ്ച് തന്നെയാണ് മേപ്പടിയാൻ അദ്ദേഹത്തിന് നൽകിയത്.

രാഹുൽ സുബ്രമണ്യൻ ഒരുക്കിയ സംഗീതവും സിനിമക്ക് ഒരു മികച്ച മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പ്രേഷകർ ചിത്രത്തെ വിലയിരുത്തി കഴിഞ്ഞു.

മലയാളത്തിലെ മികച്ച ഒന്നാം നിര ചിത്രങ്ങളുടെ പട്ടികയിൽ ചേർക്കാം നമ്മുക്ക് ഈ മേപ്പടിയാനെ.

ഒരു കൂട്ടം സാങ്കേതിക പ്രവർത്തകർ കൊണ്ട് വന്ന സാങ്കേതിക മികവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ മികച്ച ഒരു സിനിമാനുഭവമാക്കി മാറ്റിയത്.

ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിനാണ് മേപ്പടിയാൻ അവസരം ഒരുക്കിയത് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്.

Total
0
Shares

About P R