Don't Miss

മേപ്പടിയാൻ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 14ന് റിലീസ്;

മലയാള സിനിമ രംഗത്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ.
നവഗാതനായ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നതിലുപരി ഉണ്ണി മുകുന്ദൻ്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

ജനുവരി 14ന് തിയറ്ററുകളിൽ എത്തുന്ന മേപ്പടിയാൻ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് നിലവിൽ ആരംഭിച്ചു കഴിഞ്ഞു.

സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കേരളമൊട്ടാകെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് വിതരണം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വമ്പൻ സമ്മാനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക എന്നാണ് ട്രെയ്ലർ സൂചന നൽകുന്നത്.ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ മേക്ക് ഓവർ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ചിത്രത്തിലെ രേണുക എന്ന കഥാപാത്രത്തെ ആണ് അഞ്ജു അവതരിപ്പിക്കുന്നത്.

2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു.

ആരാധകരെ സംബന്ധിച്ചിടത്തോളം അവർ ഏറെ പ്രതീക്ഷയോടെ ആണ്.മേപ്പടിയാൻ കാത്തിരിക്കുന്നത് നീണ്ട മൂന്ന് വർഷത്തെ ഇളവേളയ്ക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന ഒരു ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്.

ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.

ഈരാറ്റുപേട്ട, പാല, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്.!

ഈ സിനിമയിലെ കാർത്തിക്, നിത്യ മാമ്മൻ എന്നിവർ ചേർന്ന് ആലപിച്ച ‘കണ്ണിൽ മിന്നും’ എന്നാരംഭിക്കന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകർന്ന ഗാനമാണിത്.

ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ, അജു വർഗ്ഗീസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്.

 

Total
0
Shares

About P R