Don't Miss

ഉണ്ണിമുകുന്ദനെ കാണാനില്ല;ഇന്ദ്രൻസ്ചേട്ടാ നിങ്ങളെ വെറുക്കും;മേപ്പടിയാൻ റിവ്യൂ;

ഇന്ന് റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ മലയാളചിത്രം മേപ്പടിയാനെ ആവോളം പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.
സിനിമ തിയറ്ററിൽ പോയി കണ്ട തനിക്ക് സിനിമയിൽ ഒരിടത്തും ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാന്‍ സാധിച്ചത് എന്നാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം;

ജയകൃഷ്ണന്‍ രജിസ്ട്രാനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍… അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി.. സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു.

ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്ന പ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണന്‍ വിജയമാണ്..

ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വര്‍ഗീസ് .. നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു.. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം.. മേപ്പടിയാന്‍ എന്ന സിനിമ യിലൂടെ…!

ഇങ്ങനെയാണ് അദ്ദേഹം സിനിമ കണ്ട് റിവ്യൂ എഴുതിയിരിക്കുന്നത്.

ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും സംവിധാകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നല്ല ഒതുക്കമുള്ള സിനിമ എന്നും വലിച്ചുനീട്ടി ബോറടിപ്പിക്കാതെ കാര്യങ്ങൾ കൃത്യതയോടെ പറഞ്ഞു നിർത്തിയ സിനിമ എന്നും തുടങ്ങി നിരവധി മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടിറങ്ങിയ പ്രേഷകർ അഭിപ്രായപ്പെടുന്നത്.

Total
0
Shares

About P R