ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിത സംവിധായിക അഞ്ജലി മേനോനും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറാത്ത സിനിമയാണ് മിന്നല്‍ മുരളി. ഒരു കോമഡി സിനിമയില്‍ നി്ന്ന് നാട്ടിന്‍പുറത്തെ സൂപ്പര്‍ ഹീറോയുടെ കഥയായി ചിത്രം മാറുന്നു. തീര്‍ച്ചയായും നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്തുമ്പോള്‍ കുടുംബ സമേതം കാണണമെന്നും അഞ്ജലി മേനോന് കുറിച്ചു.
അഞ്ജലി മേനോന് പറഞ്ഞത്:
കഴിഞ്ഞ രാത്രി മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയറില്‍ ചിത്രം വലിയ സ്ക്രീനില്‍ കണ്ടു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കോമഡി ചിത്രത്തില്‍ നിന്ന് നാട്ടിന്‍പുറത്തെ സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്തുന്ന ഒരു മനോഹര ചിത്രമാണിത്. ചിത്രത്തിലെ ഫാന്റസിക്കിടയിലും മിന്നല്‍ മുരളിയില്‍ നിന്ന് ആ ഗ്രാമത്തിന്റെ രസം വിട്ട് പോകുന്നില്ല. സിനിമയുടെ പ്രദര്‍ശന സമയത്ത് ടൊവിനോ, ബേസില്‍, സോഫിയ പിന്നെ ചിത്രത്തിന്റെ അണിയറപ്രര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. അവരുടെ ആവേശവും സന്തോഷവും സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ മനസില്‍ മിന്നല്‍ മുരളിയെ വിജയിപ്പിച്ചിരുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലും നെറ്റ്ഫ്ലിക്സും ഒരു പുതിയ മൂവ്മെന്റിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ ദേശീയ തലത്തിലുള്ള പ്രേക്ഷകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. നെറ്റ്ഫ്ലിക്സില്‍ 24ന് മിന്നല്‍ മുരളി സ്ട്രീം ചെയ്യുമ്പോള്‍ കുടുംബസമേതം തന്നെ കാണാണം. അതേസമയം ചിത്രം തിയേറ്ററില്‍ കാണേണ്ട സിനിമയാണെന്നാണ് മിന്നല്‍ മുരളി കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നതിനാല്‍ മലയാള സിനിമയ്ക്ക് മിന്നല്‍ മുരളി ഒരു ബെഞ്ച് മാര്‍ക്കായിരിക്കുമെന്നും അഭിപ്രായമുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വളരെ റിയലിസ്റ്റിക്കായ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നും വേള്‍ഡ് പ്രീമിയറിന് ശേഷം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
View this post on Instagram