Don't Miss

മോഹൻലാൽ ആരാധകർ വീണ്ടും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന 15 സിനിമകൾ


മോഹൻലാൽ എന്ന മലയാളത്തിന്റെ എക്കാലത്തെയും വിസ്മയനടൻ ലോക ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ്‌.സിനിമ അഭിനയം തുടങ്ങിയത് മുതൽ നല്ലതും ചീത്തയുമായ ഒരുപാട് വേഷങ്ങൾ അഭിനയിച്ച പ്രതിഭാസം എന്ന നിലയിൽ ഒരുപാട് അവാർഡും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇദ്ദേഹം ചെയ്ത ഒരുപാട് സിനിമകൾ അതിലെ കഥാപാത്രത്തിലൂടെ ഇപ്പോഴും നമ്മടെ മനസുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

വെർട്ടിക്കൽ മീഡിയ കേരളത്തിൽ മൊത്തം നടത്തിയ ഓൺലൈൻ സർവേയിൽ നിന്നും പ്രേക്ഷകർ വീണ്ടും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന 15 സിനിമകളുടെ വിവരം ശേഖരിച്ചു.പ്രേക്ഷകരുടെ സഹായത്തോടെ നടത്തിയ ഈ സർവേ ഈയിടെ പൂർത്തിയായി.നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്ത് വിടുന്നു.
15 ദശരഥം 1989

സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ  പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദശരഥം. മോഹൻലാൽ, രേഖ, മുരളി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

14 സദയം 1992

എം.ടി. വാസുദേവൻ നായരുടെ രചനയിൽ സിബി മലയിലിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സദയം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് ഫിലിംസ് ആണ്. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു

13 തുവാനതുമ്പികൾ 1987

പി പത്മരാജന്‍ എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 1987-ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ (Dragonflies In The Spraying Rain). മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍ (മോഹന്‍ലാല്‍) എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ക്ലാര (സുമലത), രാധ (പാര്‍വതി) എന്നീ രണ്ടു പെണ്‍കുട്ടികളുടെയും കഥ പറയുന്നു ഈ ചിത്രം.
അകന്ന ബന്ധുവായ രാധയെ (പാര്‍വതി) ഒരിക്കല്‍ ജയകൃഷ്ണന്‍ പരിചയപ്പെടുന്നു. രാധയുടെ കരുത്തും കാമ്പുമുള്ള വ്യക്തിത്വം ജയകൃഷ്‌ണനെ അവളിലേക്ക് ആകര്‍ഷിക്കുന്നു. തന്റെ ഇഷ്‌ടം അയാൾ രാധയെ അറിയിക്കുന്നുണ്ടെങ്കിലും രാധ അയാളെ നിഷ്‌കരുണം തള്ളിക്കളയുകയാണ്. നിരാശനായ ജയകൃഷ്ണന്‍ സുഹൃത്തും ടൌണിലെ പ്രധാന പിമ്പുമായ തങ്ങള്‍ (ബാബു നമ്പൂതിരി) വഴി ക്ലാരയെ പരിചയപ്പെടുന്നു. രണ്ടാനമ്മയുടെ പീഡനങ്ങളില്‍ നിന്ന് രക്ഷ നേടാനായി വേശ്യാവൃത്തി തൊഴിലാക്കാന്‍ തീരുമാനിച്ച് ഇറങ്ങിത്തിരിച്ച പെണ്‍കുട്ടിയാണ് ക്ലാര. ഒരു ദുര്‍ബല നിമിഷത്തില്‍ ക്ലാരയുടെ കന്യകാത്വം നശിപ്പിച്ച ജയകൃഷ്ണന്‍ തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നു. താനായിട്ട് ഒരു പെണ്‍കുട്ടിയുടെയും കന്യകാത്വം നശിപ്പിക്കില്ലെന്ന് മനസ്സില്‍ ഉറച്ച തീരുമാനമുണ്ടായിരുന്നു ജയകൃഷ്ണന്. ചെയ്‌ത തെറ്റിന് ഒരു പരിഹാരമേയുള്ളു: ക്ലാരയെ തന്റെ ജീവിത സഖിയാക്കുക. ജയകൃഷ്‌ണൻ അവളോട് ഇക്കാര്യം പറയുന്നു. എന്നാൽ, താനായിട്ട് ജയകൃഷ്ണന്റെ ജീവിതം നശിപ്പിക്കില്ല എന്ന് തീരുമാനമെടുക്കുന്ന ക്ലാര, ഒന്നും മിണ്ടാതെ അയാളില്‍ നിന്നും ഓടി അകലുകയാണ്.
ഇതിനിടെ, ജയകൃഷ്‌ണനേക്കുറിച്ച് സ്വന്തം സഹോദരനില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കുന്ന രാധയ്‌ക്ക് ജയകൃഷ്ണനോട് അടുപ്പം തോന്നുകയും അത് അവള്‍ അയാളോട് തുറന്നു പറയുകയും ചെയ്യുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജയകൃഷ്ണന്‍ ആരെ സ്വീകരിക്കും, അല്ലെങ്കില്‍ ആരെ ഉപേക്ഷിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തുടര്‍ന്നുള്ള ഭാഗത്ത് വളരെ മനോഹരമായി പത്മരാജന്‍ നമുക്ക് പറഞ്ഞു തരുന്നത്.
സങ്കീർണതകള്‍ നിറഞ്ഞ മനുഷ്യമനസ്സുകളുടെ ചലനങ്ങളും ചാപല്യങ്ങളും വളരെ ലളിതമായ രീതിയില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിലെ നായകന്‍ എല്ലാ നന്മകളും തികഞ്ഞ സല്‍ഗുണസമ്പന്നനോ അമാനുഷിക ശക്തികള്‍ ആവാഹിച്ചെടുത്ത അവതാരമോ ഒന്നുമല്ല. പ്രായത്തിന്റേതായ എല്ലാ ദൗര്‍ബല്യങ്ങളുമായി അല്പം വഴിവിട്ടു പോലും ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍.
തൂവാനത്തുമ്പികളുടെ ക്ലൈമാക്സിനെപ്പറ്റി പറയാൻ ‘അസാധ്യം’ എന്ന ഒരൊറ്റ വാക്കേ എന്റെ നിഘണ്ടുവിലുള്ളു. ജയകൃഷ്ണൻ ക്ലാരയ്ക്ക്‌ കത്തെഴുതുമ്പോളും അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴുമെല്ലാം തന്നെ കാലം തെറ്റിച്ചു കൊണ്ട് കടന്നു വരുന്ന മഴയാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം.

12 നരസിംഹം 2000

2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ്ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

മോഹൻലാൽ ഈ ചിത്രത്തിൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു.മമ്മൂട്ടി ഒരു വക്കീലിന്റെ റോളിൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. എം. ജി രാധാകൃഷ്ണൻ സം‌ഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

2000-ൽ ഗണതന്ത്രദിവസം (റിപ്പബ്ലിക് ദിനം) ഇറങ്ങിയ ഈ ചിത്രം 100 ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി ₹22 കോടി നേടുകയും നിർമ്മാതാവിന് ₹10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.

 

11 തന്മാത്ര 2005

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു.

10 ഗുരു 1997

ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതു്.

9 നാടോടിക്കാറ്റ് 1987

സത്യൻഅന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി.

8 കിലുക്കം 1991

പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിലുക്കം. മോഹൻലാലുംരേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.

7 ദേവാസുരം 1993

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ആഗസ്റ്റ് 29ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

6 മണിച്ചിത്രത്താഴ് 1993

ഫാസിൽ സംവിധാനം ചെയ്ത 1993-ലെ പ്രശസ്തമായ ഒരു മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. പ്രമുഖരായ സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.

ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

5 കാലാപാനി 1996

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 – ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെകാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ “ഡോൾബി സ്ടീരിയോ” ചിത്രമാണിത്.

4 കിരീടം 1989

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989.ജൂലൈ.7 നുപുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിരീടം.

ഒരു പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവൻ (മോഹൻ ലാൽ) എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല. ഒരിക്കൽ അച്യുതൻ നായർ മാർക്കറ്റിൽ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുന്ന ഈ സിനിമയിലെ വില്ലനായ കീരിക്കാടൻ ജോസിനെ (മോഹൻ രാജ്) അറസ്റ്റു ചെയ്യാൻ പോകുകയും അവിടെ വെച്ച് അച്യുതൻ നായരെ കീരിക്കാടൻ ജോസ് കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നു തന്റെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട സേതുമാധവൻ അച്ഛനെ രക്ഷിക്കാൻ വേണ്ടി കീരിക്കാടൻ ജോസിനെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഈ സംഭവത്തിനു ശേഷം സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുകയും ചെയ്യുന്നു. ജയിൽ മോചിതനായ കീരിക്കാടൻ ജോസ് സേതുമാധവനോട് പകവീട്ടാൻ തുടങ്ങുകയും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ അവസാനം സേതുമാധവന് കൊല്ലേണ്ടി വരുകയും ചെയ്യുന്നു

3 വാനപ്രസ്ഥം 1999

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ വാനപ്രസ്ഥം(Pilgrimage). ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം.മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്. 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു. ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

2 ഇരുവർ 1997

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ (Tamil: இருவர்; English: The Duo) . എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ), എം. കരുണാനിധിയുടേയുംരാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.

മോഹൻ ലാൽ. പ്രകാശ് രാജ് എന്നീ അഭിനയ പ്രതിഭകളുടെ മറക്കാനാവാത്ത പ്രകടനം, സന്തോഷ് ശിവന്റെഛായാഗ്രഹണം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ചിത്രം ഇന്ത്യയ്ക്കകത്തുംപുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴിൽ കൂടാതെമലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.

1 സ്പടികം 1995

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Total
0
Shares

About admin