നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ യുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.
നേരത്തേ എഐവൈഎഫ് പ്രവർത്തകരും പ്രതിഷേധ സൂചകമായി മോഹൻലാലിന്റെ കോലം കത്തിച്ചിരുന്നു.കൊച്ചിയിൽ ഫിലിം ചേംബർ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോടു മാപ്പ് പറയണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.