Don't Miss

അന്താരാഷ്ട്ര വേദികളിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ആർക്കുമറിയില്ലെന്ന് ഡോ: ബിജു

അന്താരഷ്ട്ര സിനിമാ പ്രദർശന വേദികളിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ആർക്കുമറിയില്ലെന്ന് സംവിധായകൻ ഡോ: ബിജു. തന്റെ ചിത്രത്തിൽ അഭിനയിക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തിയ മോഹന്‍ലാലിനു മറുപടിയുമായാണ് ബിജു ഇക്കാര്യം പറഞ്ഞത്. കഥ കേള്‍ക്കുമ്പോള്‍ തനിക്കു തന്റെതായ ചില ചോദ്യങ്ങളുടെണ്ടന്നും അതിനു മറുപടി നല്‍കാന്‍ സംവിധായകൻ ബിജുവിന് സാധിച്ചില്ല എന്നും മോഹന്‍ലാല്‍ വനിതാ മാഗസിനായ കന്യകയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ. ‘അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല.

Image result for mammootty and mohanlal

അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമക ള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാര യോ ഒരു വാനപ്രസ്ഥമോ അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്’. എന്നാല്‍ അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ: ബിജു മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related image

മോഹന്‍ലാലിന്റെ മറുപടിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്‌നമുള്ള കാര്യം അല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്. അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതില്‍ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല.

Image result for kireedam mohanlal

നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കുന്നു എന്നു മാത്രം. ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. ഇനി ഒരു സ്ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ: ബിജുവിന്റെ പ്രതികരണം.

Total
0
Shares

About admin