മലയാള സിനിമാ ലോകത്തെ താരരാജാവിന്റെ അടുത്ത സർപ്രൈസ് ജനഹൃദയങ്ങൾ കവർന്ന് മുന്നേറുന്നു. വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന മോഹൻലാൽ മാണിക്യൻ എന്ന അതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓടിയന്റെ ചിത്രീകരണം പാലക്കാട് തേൻകുറിശ്ശിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള വിശേഷങ്ങളുമായി മേക്കിങ് വീഡിയോ ഇന്ന് രാവിലെ മോഹൻലാൽ തന്നെയാണ് തന്റെ പേജിൽ ഷെയർ ചെയ്തത്. ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഏഴര ലക്ഷം ആൾക്കാർ ആണ് ഇതിനോടകം വീഡിയോ കണ്ടത്. പതിനായിരത്തോളം ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.
ഷൂട്ടിംഗ് വിശേഷങ്ങളും തേന്‍കുറിശ്ശിയുടെ വിശേഷങ്ങളും പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് വീഡിയോയിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന് ആണ് നിർവഹിച്ചിരിക്കുന്നത്. ഒടിയന് മാണിക്യന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്റെ ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നു. ശങ്കര്‍ മഹാദേവന്, ശ്രേയ ഘോശാല്‍ എന്നിവര്‍ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന അലങ്കാരവും ഒടിയനിൽ പ്രതീക്ഷ ഉളവാക്കുന്നു. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.