Don't Miss

നീരാളിയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മോഹൻലാലിൻറെ ഈ വർഷത്തെ ആദ്യ റിലീസ് ആണ് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ നീരാളി. ഈ വരുന്ന ജൂൺ പതിനഞ്ചിനാണ്‌ നീരാളി റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വടക്കൻ കേരളത്തിൽ പടർന്നു പിടിച്ച നിപ്പ പനി കാരണം ആരാധകരുടെയും സിനിമാ പ്രേമികളുടെയും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിർദേശവും പരിഗണിച്ചു നീരാളി റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ നീരാളിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം  ജൂലൈ 12 നു ആണ് നീരാളി റിലീസ് ചെയ്യാൻ പോകുന്നത്.വേൾഡ് വൈഡ് റിലീസ് ആയാവും ഈ ചിത്രം പ്രദർശനത്തിന് എത്തുക. ഒരേ സമയം തന്നെ കേരളത്തിലും കേരളത്തിന് പുറത്തുമെല്ലാം നീരാളി റിലീസ് ചെയ്യും. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ച ഈ സർവൈവൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റർടൈൻമെന്റിനെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. സ്റ്റീഫൻ ദേവസ്സി സംഗീതം പകർന്ന ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും ആ രണ്ടു ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. അതിൽ ഒരു ഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Total
0
Shares

About admin