വിസ്മയസന്ധ്യ ഒമാൻ നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്മോഹൻലാൽ ഡാൻസ് കളിക്കുന്നതിനിടെയാണ് സുരാജ് സ്റ്റേജിലേക്ക് ഓടിക്കറിയത്. ‘നീ എന്തിനാ വന്നതെന്ന്’ മോഹൻലാലിന്റെ ചോദ്യം.‘ലാലേട്ടന്റ കമലദളത്തിലെ ഡയലോഗ് മനസ്സിലിരുന്ന് വിങ്ങിപ്പൊട്ടിയപ്പോഴാണ് ഓടി വന്നതെന്നായിരുന്നു സുരാജിന്റെ മറുപടി. നിനക്ക് അറിയാവുന്ന പണി ഏതെന്നായി മോഹൻലാലിന്റെ അടുത്ത ചോദ്യം. ‘മിമിക്രി അറിയാം ലാലേട്ടാ’ എന്ന് സുരാജും.