Don't Miss

രഞ്ജിത്തിന്റെ ‘ബിലാത്തി കഥ’യില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍-രഞ്ജിത് ടീം വീണ്ടും ഒന്നിക്കുന്നു. ‘ബിലാത്തി കഥ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരിക്കല്‍ കൂടി കൈ കോര്‍ക്കുന്നത്. പൂര്‍ണമായും ലണ്ടനിലാണ് സിനിമ ചിത്രീകരിക്കുന്നത്.

ദിലീഷ് പോത്തന്‍, മണിയന്‍ പിള്ള‍, കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബെെര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ” ബിലാത്തി കഥ”യുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സേതുവാണ്.

ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

ഉണ്ണി ആര്‍ എഴുതിയ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Total
0
Shares

About admin