Don't Miss

മീശ പിരിച്ച് വീണ്ടും മോഹൻലാൽ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മീശ പിരിച്ച് കലിപ്പ് ലുക്കിലാണ് മോഹൻലാൽ പോസ്റ്ററിലുളളത്. ‘അയാൾ വരുന്നു തിരിച്ചറിവിന്റെ കരുത്തുമായി’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിട്ടുളളത്. മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്റെർലൂടെ പുതിയ  പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്. ബെന്നി പി നായരമ്പലം മോഹന്‍ലാലിന് വേണ്ടി എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം .ലാല്‍ജോസ് ഹിറ്റുകളായ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ഹിറ്റ് ചിത്രം ഛോട്ടാമുംബൈയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.അതുകൊണ്ടുതന്നെ ഹിറ്റ് മേക്കേഴ്‌സിന്റെ കൂടിച്ചേരലില്‍ പിറക്കുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് മലയാള സിനിമാരംഗവും മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ മൈക്കള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്.

Total
0
Shares

About admin