Don't Miss

കൃത്യം 8 മണിക്ക് “ആറാട്ട് ” തുടങ്ങി;ഇന്നു മുതൽ ഗോപൻ്റെ വെടിക്കെട്ട്;

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ആറാട്ട് പ്രദർശനത്തിനെത്തി. ലാലേട്ടൻ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ. തിയേറ്ററുകളിൽ ഫാൻസ് ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മുഴുവൻ പേര് “നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” എന്നാണ്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ആറാട്ടിൻ്റെ  ഭാ​ഗമാകുന്നുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരം​ഗമായി മാറിയിരുന്നു

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന  ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ടെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്

വില്ലൻ എന്ന മലയാളചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ് ആറാട്ട്.

കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകള്‍, ലോകമെമ്പാടും 2700;.കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.!

 

Total
0
Shares

About P R