Don't Miss

ഒടുവില്‍ ഒടിയന്‍ മാണിക്യന്‍ അവതരിച്ചു; വീഡിയോ കാണാം

മുറുക്കിചുവപ്പിച്ച ചുണ്ടും ക്ളീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹൻലാൽ ആരാധകരും സിനിമാ ലോകവും കഴിഞ്ഞ 2 മാസമായി കാത്തിരിക്കുന്നത് മോഹൻലാലിന്റെ ആ വിശ്വരൂപത്തിന് വേണ്ടിയാണ്. ആ രൂപം അവതരിച്ചു. ഒടിയൻ മാണിക്യൻ. 51 ദിവസത്തെ കഠിന ആഹാര ക്രമീകരണങ്ങൾ, 25 ൽ അധികം ട്രയിനേഴ്‌സിന്റെ കീഴിൽ മോഹൻലാൽ എന്ന അമ്പതിയെഴുകാരൻ നടത്തിയ പരിശീലന മുറകൾക്ക് ഫലം ലഭിച്ചിരിക്കുന്നു. മോഹൻലാലിന്റെ രൂപം കാണാം.

‘കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിനു. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിനു.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.’ മാണിക്യന്‍ പറയുന്നു.

 

Total
0
Shares

About admin