Don't Miss

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന് ശേഷം വീണ്ടും മോഹന്‍ലാലിനെ നായകനാക്കാന്‍ സിദ്ദിഖ്

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന് ശേഷം വീണ്ടും മോഹന്‍ലാലിനെ നായകനാക്കാന്‍ സിദ്ദിഖ്. ഈ വര്‍ഷം നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒരു ആക്ഷന്‍-കോമഡി ആയിരിക്കുമെന്ന് സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥാരചന ഇനിയും ആരംഭിച്ചിട്ടില്ലെന്നും പ്രാഥമിക ചിന്ത മാത്രമേ ആയിട്ടുള്ളുവെന്നും സിദ്ദിഖ്. ഭാസ്കര്‍ ദി റാസ്കലിന്‍റെ തമിഴ് റീമേക്കായ ഭാസ്കര്‍ ഒരു റാസ്കലാണ് സിദ്ദിഖിന്‍റെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

Total
0
Shares

About admin