Don't Miss

മോഹൻലാൽ ആലപിച്ച ഒരു ഗാനമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോ കാണാം!!

മോഹൻലാൽ കഴിഞ്ഞ വാരം തന്റെ മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി തന്റെ അടുത്ത സുഹൃത്തുക്കൾക്ക് ചെറിയൊരു വിരുന്നു സൽക്കാരവും താരം ഒരുക്കിയിരുന്നു. പ്രിയദർശൻ, ഏഷ്യാനെറ്റ് എം ഡി മാധവൻ എന്നിങ്ങനെ നിരവധി ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. കേക്ക് മുറിച്ചും, ഷാംപെയ്ൻ കുപ്പി പൊട്ടിച്ചുമാണ് ആഘോഷം നടത്തിയത്. ചടങ്ങിലുണ്ടായ ചില പ്രധാന സംഭവങ്ങളുടെ വീഡിയോ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. മോഹൻലാൽ തന്റെ 30 വർഷം നീണ്ട വിവാഹ ജീവിതത്തെകുറിച്ച് സംസാരിക്കുകയും ഉണ്ടായി. ആഘോഷങ്ങൾക്കിടയിൽ മോഹൻലാൽ ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം എന്ന നിത്യഹരിത ഗാനമാണ് മോഹൻലാൽ പാടിയത്. തന്റെ ഭാര്യക്കുള്ള വിവാഹ സമ്മാനമായാണ് ഈ ഗാനം അദ്ദേഹം സമർപ്പിച്ചത്. മോഹൻലാൽ എന്ന നടൻ മുൻപ് സിനിമയിലും, പല പൊതുവേദികളിലും ഗാനം ആലപിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രമായ നീരാളിയിലും ശ്രേയ ഘോഷാലിനൊപ്പം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻലാലിൻറെ ഈ ഗാനാലാപനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചാൾസ് ആന്റണി എന്ന കലാകാരനാണ് മോഹൻലാലിനൊപ്പം ഗാനത്തിന് ഗിറ്റാർ വായിക്കുകയും ഈണത്തിൽ ചൂളംവിളിക്കുകയും ചെയ്തത്. ഇതേ ദിവസം തന്നെ അദ്ദേഹത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാരും അനൗൺസ് ചെയ്തിരുന്നു.

Total
0
Shares

About admin