Don't Miss

‘ലാലിസം’ മോഹൻലാല്‍ വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍:വീഡിയോ

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ‘ലാലിസം’ എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്‍. ലാലിസം എന്ന പ്രോഗ്രാമില്‍ പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സമാനമായി മറ്റൊരു സംഭവം കൂടി. ഓസ്ട്രേലിയയില്‍ നടത്തിയ സ്റ്റേജ് ഷോയിലാണ് മോഹൻലാലിന് അബദ്ധം പറ്റിയത്.

നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹൻലാല്‍ ഗാനം ആലപിച്ചത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനമായിരുന്നു ഇരുവരും ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹൻലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ പാട്ടു തുടങ്ങുകയും ചെയ്‍തു.

 

 

Total
0
Shares

About admin