Don't Miss

മോഹന്‍‌ലാലിന് വീണ്ടും ഡോക്ടറേറ്റ്

നടന്‍ മോഹന്‍ലാലിന് വീണ്ടും ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയാണ് മോഹന്‍ലാലിന് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.

മോഹന്‍ലാലിനു പുറമേ പി.ടി. ഉഷ, ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ യാസിമി എന്നിവര്‍ക്കും ഡോക്ടറേറ്റ് നല്‍കും.സെപ്റ്റംബര്‍ 26നു രാവിലെ 11ന് സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിക്കുന്നത്.

തങ്ങളുടെ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണു ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

Total
0
Shares

About admin