തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും കുറിക്കുകൊള്ളുന്ന ഡയലോഗുകളുമായി മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശ വില്പനയാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്.
ആശിര്‍വാദും എച്ച് ജി എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ സ്വിച്ചോണ്‍ നടന് ജയറാം നിര്‍വഹിച്ചു. മടമ്പി, ഗ്രാന്മാസ്റ്റര്, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തമിഴ് നടന് വിശാലും പ്രധാനപ്പെട്ടൊരു വേഷത്തിലെത്തും. കൂടാതെ ഹന്‍സികയും അതിഥി വേഷത്തിലെത്തും. പീറ്റര്‍ ഹെയ്ന് ആണ് സ്റ്റണ്ട് ഡയറക്റ്റര്‍. പീറ്റര്‍ ഹെയ്നെ കൂടാതെ സ്റ്റണ്ട് സില്‍വയും സംഘടമൊരുക്കുന്നു. നിരവധി പ്രത്യേകതകളാണ് വില്ലന്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കിയിരിക്കുന്നത്.
- ഇന്ത്യയില്‍ പൂര്‍ണമായി 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രം. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക
- മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം. 30 കോടിയാണ് ചിത്രത്തിനായി നിര്‍മാതാവ് മുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
- 150 കോടി ക്ലബില്‍ സ്ഥാനം നേടിയ പുലിമുരുകനുശേഷം പീറ്റര്‍ ഹെയില്‍ വീണ്ടുമെത്തുന്ന മലയാള ചിത്രം.
- തെലുങ്ക് നിര്‍മാതാവ് റോക്ക്ലൈന് വെങ്കിടേഷ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം
- മ്യൂസിക് വില്പന അവകാശം മാത്രം ബോളിവുഡ് കമ്ബനി ജംഗ്ലിക്ക് വിറ്റത് 50 ലക്ഷം എന്ന റേക്കോര്‍ഡ് തുകയ്ക്ക്. ഇതുവരെ 10-15ലക്ഷമായിരുന്നു ഈ അവകാശത്തിലൂടെ മലയാള സിനിമ നേടിയിരുന്നത്. ഈ കുതിച്ചുചാട്ടം സംഗീത രംഗത്ത് മൊത്തത്തില്‍ പ്രതിഫലിക്കുകയും ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്യുമെന്നുറപ്പ്.
- ഒരു കോടിക്കുമുകളില്‍ ഹിന്ദി ഡബ്ബിംഗ് അവകാശം ലഭിച്ച് ഇപ്പോള്‍ നിലവിലെ റെക്കോര്‍ഡ് തകര്‍ത്ത ചിത്രം.