Don't Miss

മോഹന്‍ലാല്‍ ആനപ്പാപ്പാനാകുന്നു

മോഹന്‍ലാലിന് നിരവധി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് ഭദ്രന്‍.  ഭദ്രന്‍ മോഹന്‍ലാല്‍ ടീം ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.നീണ്ട 12 വര്‍ഷത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ ആനപാപ്പാന്റെ വേഷമണിയുന്നത്.നാലുമാസം മുന്‍പ് വെളിപാടിന്റെ പുസ്തകത്തിലെ ചിത്രീകരണ വേളയിലാണ് ഭദ്രന്‍ പുതിയ ചിത്രത്തിന്റെ കഥ മോഹന്‍ലാലിനോട് പറയുന്നത്. കഥ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ അടുത്തവര്‍ഷത്തേക്ക് ഡേറ്റ് നല്‍കുകയും ചെയ്തു.

mohanlalioiuoipi

കാടിന്റെ പശ്ചാത്തലത്തിലാണ് ഭദ്രന്‍ ചിത്രം ഒരുക്കുന്നത്.ഹരീഷ് പേരടിയും സുപ്രധാനവേഷത്തിലുണ്ട്. ഏകദേശം നൂറു ദിവസത്തോളം ആണ് പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥാരചന ഉടന്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍. സ്ഫടികത്തിനു ശേഷം 12 വര്‍ഷത്തിനു മുന്‍പ് ഉടയോനു വേണ്ടിയാണ് ലാലും ഭദ്രനും ഒന്നിച്ചത്. ഉടയോന് ബോക്‌സോഫീസില്‍ ഉദ്ദേശിച്ച വിജയം കാണാനായില്ല. ചിലപ്പോള്‍ നല്ലൊരു വിജയത്തിനായിരിക്കാം ഇരുവരും ഇനി ഒന്നിക്കുന്നത്.അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് ഭരതനും മോഹന്‍ലാലും ഒന്നിച്ച മറ്റുചിത്രങ്ങള്‍. ഈ ചിത്രങ്ങളെല്ലാം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു.

 

 

Total
0
Shares

About admin