Don't Miss

ആറാട്ടിന് കളം ഒരുങ്ങി; ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞ് തന്നെ തിയേറ്ററുകളിലേക്ക് വരാം:മോഹന്‍ലാല്‍;

ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി പത്തിന് റിലീസ് ചെയ്യുകയാണ് . ഈ സന്തോഷ വാർത്തക്കൊപ്പം ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രീയ താരം മോഹന്‍ലാല്‍.


പ്രേഷകർക്കും ആരാധകർക്കും വിരുന്നൊരുക്കാൻ തക്ക ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് വരാന്‍ സാധിക്കുന്ന സിനിമയാണ് ആറാട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

എന്നാല്‍ തൻ്റെ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാന്‍ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആണ് താന്‍ ഒരു ആക്ടർ എന്ന നിലയിൽ ആഗ്രഹിക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു.

പ്രേക്ഷകർ നെഞ്ചോട് ചേർത്ത് സ്വീകരിച്ച ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു എന്നും ലാലേട്ടൻ വ്യക്തമാക്കി.

അതോടൊപ്പം ഇനി വരാന്‍ പോകുന്ന ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബി ഉണ്ണികൃഷ്ണൻ ചിത്രം
ആറാട്ട് രചിച്ചത് ഉദയ കൃഷ്ണയാണ് പതിനെട്ട് കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്‍ അതിഥി വേഷത്തിലും എത്തുന്ന ഈ ചിത്രത്തിന് രാഹുല്‍ രാജ് ആണ് സംഗീതം.
കാത്തിരിപ്പിന് വിരാമമിട്ട് തീയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഒരുങ്ങി ആറാട്ട് ഫെബ്രുവരി 10ന് റിലീസ് ചെയ്യുകയാണ്.

Total
0
Shares

About P R