പ്രശസ്ത ഓട്ടൻതുള്ളല് കലാകാരന് കലാമണ്ഡലം ഗീതാനന്ദന്(58) അന്തരിച്ചു. ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രിങ്ങാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിലായിരുന്നു അവതരണം. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീരശൃംഖലയും തുള്ളൽകലാനിധി പുരസ്കാരവും നേടിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചു. പാരീസിൽ ആദ്യമായി തുള്ളൽ അവതരിപ്പിച്ചതും ഗീതാനന്ദനാണ്നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കമലദളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത് . “തൂവൽ കൊട്ടാരം”, “മനസ്സിനക്കരെ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക” തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പ്രശസ്ത നർത്തകി ശോഭ ഗീതാനന്ദനാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്