എംടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയില്‍ മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചിത്രീകരണം തുടങ്ങുന്നു.
സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ശ്രീലങ്കയിലാണ് നടക്കുക.
സിനിമയിലേക്ക് ലിജോ ജോസ് പുതുമുഖ അഭിനേതാക്കളെ തേടുന്നുണ്ട്. നിരവധി കലാകാരന്മാർക്ക് അവസരം ഒരുക്കി കൊണ്ടാണ് നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിൽ പുതിയ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്.
നെറ്റിഫ്ളിക്സാണ് എംടിയുടെ പത്ത് കഥകളെ ആന്തോളജിയായി ഒരുക്കുന്നത്. ഒന്നിലധികം സംവിധായകരുടെ സിനിമകളുടെ ഒരു കൂട്ടായ്മയാണ് ആന്തോളജി. വ്യത്യസ്തമായ കഥയും,കഥാപാത്രങ്ങളും സിനിമയെന്ന കൂട്ടായ്മയിലൂടെ ഒന്നിക്കുന്ന സംരംഭം. വര്‍ഷങ്ങള്‍ക്കു മുമ്പ സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ”കേരള കഫേ”എന്നൊരു സിനിമയിലൂടെയാണ് ആന്തോളജി വിഭാഗം ചിത്രങ്ങള്‍ക്ക് മലയാള സിനിമ രംഗത്ത് തുടക്കമിട്ടത്.
എം.ടിയുടെ പത്ത് കഥകളിൽ അദ്ദേഹത്തിൻ്റെ ആത്മകഥാംശമുള്ള ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്‘ എന്ന കഥയാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ പെല്ലിശേരി ഒരുക്കുന്നത്. എംടിയുടെ തന്നെ ‘എന്റെ ഓര്‍മ്മയ്ക്ക്‘ എന്ന കഥയുടെ തുടര്‍ച്ചയായാണ് അദ്ദേഹം ‘കടുഗണ്ണാവ ഒരു യാത്രകുറിപ്പ്’ എഴുതിയത്.
30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി എത്തുക. അവയില്‍ ഷെര്‍ലോക് ഉള്‍പ്പെടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഫഹദിന് പുറമെ മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്, ആസിഫ് അലി എന്നിവരും ആന്തോളജിയില്‍ വിവിധ കഥകളിലായി അണിനിരക്കുന്നുണ്ട്.
പ്രിയദര്ശന്, ജയരാജ്, സന്തോഷ് ശിവന്, മഹേഷ് നാരായണന് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകര്‍.