Don't Miss

ലൈംഗികതയുടെ അതിപ്രസരം; നവാസുദ്ദീന്‍ സിദ്ദിഖിയുടെ സിനിമയ്ക്ക് 48 കട്ട്

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ ചിത്രത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ബാബുമോശൈ ബന്തൂക്ബസിനാണ് 48 കട്ടുകള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തിനാണ് ഇത്രയും തിരുത്തലുകളെന്ന ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ നല്‍കിയ മറുപടി അതിലേറെ വിചിത്രമാണ്. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെന്നാണ് പഹ്ലജ് നിഹ്ലാനി പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായ് ആമിര്‍ഖാന്‍ രംഗത്തെത്തി. ഓവറായുള്ള ചിത്രത്തിലെ നഗ്നതാ രംഗങ്ങളാണ് സിബിഎഫ്സിയെ ചൊടിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായ് ആമിര്‍ഖാന്‍ രംഗത്തെത്തി.

നവാസുദ്ദീന്‍ സിദ്ദിഖി ബാബുമോശായ് എന്ന കൊലയാളിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായിക ബിദിത ബാഗാണ്. നേരത്തെ ചിത്രാംഗദയെയായിരുന്നു നായികാ വേഷത്തിലേക്ക് പരിഗണിച്ചതെങ്കിസും നഗ്നതാ പ്രദര്‍ശനം കൂടുതലുണ്ടെന്ന് പറഞ്ഞ് അവര്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.ഈ മാസം 25നാണ് ചിത്രത്തിന്റെ റിലീസ് അണിയറക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ സിബിഎഫ്സി ഇടങ്കേലിട്ടതോടെ അത് സാധ്യമാണോയെന്ന് കണ്ടറിയണം.

 

 

Total
0
Shares

About admin