Don't Miss

ലേലു അല്ലു …ലേലു അല്ലു.. എന്നെ അഴിച്ചു വിട്… ദൃശ്യം ലൊക്കേഷനിൽ എന്‍റെ അവസ്ഥ: നവ്യ നായർ

ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’ ലൊക്കേഷനിൽ നിന്നുളള രസകരമായ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് .ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’, എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്.

2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്.

Total
0
Shares

About admin