Don't Miss

ആഗ്രഹ സാഫല്യത്തിന് ചെട്ടികുളങ്ങരയിൽ; നയൻതാര ഒടുവിൽ നിർണ്ണായക തീരുമാനത്തിലേക്ക്..?

കേരളത്തിലെ പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ.

നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനുമാണ് ഇന്ന് രാവിലെ 11മണിയോടെ ക്ഷേത്രത്തിലെത്തിയത്.

ഇക്കഴിഞ്ഞ ജൂൺ 9 ന് ആയിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാരയും തമിഴകത്തെ യുവ സംവിധായകൻ വിഘേനേഷും തമ്മിൽ വിവാഹിതർ ആയത്. ചെന്നൈ മഹാബലിപുരത്ത് ആയിരുന്നു ചടങ്ങുകൾ നടന്നത്.

ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് സ്‌റ്റൈലിൽ ആയിരുന്നു സൂപ്പർതാരത്തിന്റെ വിവാഹം. ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.

അതേ സമയം വിവാഹം ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ വിഘ്‌നേഷ് ശിവൻ പങ്കുവെച്ചപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർക്ക് ലഭിച്ചത്.

വിവാഹത്തിനുശേഷം ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം അമ്മയെ കാണാൻ നാട്ടിലെത്തിയതാണ് നയൻതാര. നയൻതാരയുടെ അമ്മ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ അമ്മയുടെ അനുഗ്രഹം വാങ്ങാനായി കേരളത്തിലേക്ക് എത്തിയതാണ് ഇരുവരും.

ജൂൺ 12നാണ് ഇരുവരും കേരളത്തിലെത്തിയത്.

തിരുവല്ലയിലുള്ള നയൻതാരയുടെ കുടുംബാംഗങ്ങളെ നവദമ്പതിമാർ സന്ദർശിച്ചു.കടുത്ത ദൈവവിശ്വാസികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു.

ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്.

എന്നാൽ, വിവാഹശേഷം ഇരുവരും നടത്തിയ തിരുപ്പതി ദർശനം വൻ വിവാ​ദങ്ങൾക്ക് കാരണമായിരുന്നു. ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് നടന്നതും ഫോട്ടോ ഷൂട്ട് നടത്തിയതുമായിരുന്നു വിവാദമായത്.

ഇതിന് പിന്നാലെ ക്ഷേത്ര അധികൃതർക്ക് നൽകിയ കത്തിലൂടെ ഇരുവരും ക്ഷമാപണം നടത്തിയിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ നയൻതാരയെയും ഭർത്താവ് വിഘ്നേഷ് ശിവനെയും ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഉപഹാരവും നൽകി സ്വീകരിച്ചു.

ആഗ്രഹ സാഫല്യത്തിനുള്ള പ്രധാന വഴിപാടായ ചാന്താട്ടം നടത്താനാണ് നവദമ്പതികൾ ക്ഷേത്രത്തിൽ എത്തിയത്.

അതേ സമയം താര ആരാധകരെ ഞെട്ടിക്കുന്ന ചില വാർത്തകൾ നയൻതാരയിൽ നിന്ന് പുറത്ത് വരാനിരിക്കുന്നു എന്നാണ് അറിയുന്നത്.

വിവാഹത്തിന് ശേഷം തൻ്റെ കരിയറിൽ ചില സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ നയൻതാര തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം പ്രൊഡക്ഷൻ ഹൗസ് സിനിമകളുടെ നിർമാണത്തിൽ ശ്രദ്ധ കൊടുക്കാനാണ് നയൻതാരയുടെ തീരുമാനം.

സ്വകാര്യ രംഗങ്ങളിൽ ഇനി അഭിനയിക്കേണ്ട എന്ന് താരം തീരുമാനിച്ചത് ആയിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഇതിനൊന്നും ഔദ്യോഗികമായ സ്ഥിതീകരണങ്ങൾ ഉണ്ടായിട്ടില്ല.

ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര.വിവാഹ ജീവിതം ആസ്വദിക്കാൻ താരം ചെറിയ ഒരു ഇടവേള എടുത്തേക്കും എന്നും സൂചനകളുണ്ട്.

എന്തായാലും ആരാധകർക്കായി ചില വാർത്തകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്.

Total
0
Shares

About P R