‘സിനിമാറ്റിക് കല്യാണം’,കഴിഞ്ഞു. തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും
വിഘ്നേശ് ശിവനും വിവാഹിതരായി.ആരാധകരും സിനിമാ ലോകവും ഏറെ നാളായി കാത്തിരിക്കുന്ന വിവാഹം ഇന്ന് മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായാണ് നടന്നത് .
വളരെ അടുത്ത കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ക്ഷണം. സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന് സംഘടിപ്പിക്കും.
സിനിമ സ്റ്റൈല്‍ വിവാഹമാണ് നടന്നത്.സംവിധായകന് ഗൗതം മേനോനായിരുന്നു കല്യാണഘോഷത്തിന്റെ സംവിധാനം.